Site iconSite icon Janayugom Online

മലപ്പുറം കരുവാരക്കുണ്ടിൽ കടുവയിറങ്ങി; പരിശോധന തുടരുന്നു

മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി. വനം വകുപ്പ് ആർ ആർ ടി സംഘം നടത്തിയ പരിശോധനയിലാണ് കടുവുടെ സാനിധ്യം കണ്ടെത്തിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിലാണ് കടുവയെ കണ്ടെത്തിയത്. രാവിലെ മുതൽ എസ്റ്റേറ്റിൽ കടുവയിറങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹം പരന്നിരുന്നു. തുടർന്ന് കാളികാവ് റേഞ്ചിൽ ഉള്ള ആർ ആർ ടി സംഘമെത്തി പരിശോധന നടത്തി. സംഘത്തിന്റെ മുൻപിലും കടുവപ്പെട്ടു.

സൈലൻറ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്നാണ് സംശയം. കാട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചു. കഴിഞ്ഞദിവസം കഞ്ചിക്കോട് ഐഐടിക്ക് സമീപം കാട്ടാനകൾ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Exit mobile version