Site iconSite icon Janayugom Online

ഒമിക്രോണ്‍ :നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ‚ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

ഒമിക്രോണ്‍ ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ലോകരാജ്യങ്ങള്‍. കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രാജ്യങ്ങള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി.50 ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തുന്ന വിദേശ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ നിയന്ത്രണം കടുപ്പിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ വിവാദമായ ഫോണ്‍ മോണിറ്ററിങ് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപിച്ചുള്ള വിവാദവും ശക്തമായിട്ടുണ്ട്.

രാജ്യത്ത് പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ മാസ്‌കും അന്തര്‍ദേശീയ യാത്രക്കാരുടെ പരിശോധനയും കര്‍ശനമാക്കി. പത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ രാജ്യത്തെത്തുന്നത് വിലക്കി.
അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍, ബ്രസീല്‍, ക്യാനഡ, ജര്‍മനി, ഇറാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ്, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഇന്‍ഡോനേഷ്യ, മാലദ്വീപ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആഫ്രിക്കയില്‍ നിന്നെത്തുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് സമ്പര്‍ക്ക വിലക്ക് നിര്‍ബന്ധമാക്കി.
eng­lish sum­ma­ry; Tight­en­ing of restric­tions due to Omicron
you may also like this video;

Exit mobile version