Site iconSite icon Janayugom Online

ടിക് ടോക്കിന് തുടരാൻ അനുമതി; ഇടപാടിന് അംഗീകാരം നൽകി പ്രസിഡന്റ് ട്രംപ്

മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് യുവാക്കളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ ഉപാധികളോടെ അനുമതി നല്‍കി ട്രംപ്. അനുമദിനൽകുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം ഏകദേശം 80% അമേരിക്കൻ ഭൂരിപക്ഷ ഉടമസ്ഥാവകാശം ലഭിക്കും, ഇത് ചൈനീസ് ബൈറ്റ്ഡാൻസിന്റെ ഓഹരി 20% ൽ താഴെയായി കുറയ്ക്കും.

ടിക് ടോക്കിനെ അമേരിക്കൻ നിയന്ത്രണത്തിൽ നിലനിർത്തുന്നതിലൂടെയും യുഎസിൽ പ്രവർത്തനം തുടരാൻ അനുവദിക്കുന്നതിലൂടെയും യുഎസ് ദേശീയ സുരക്ഷാ ആശങ്കകൾ പരിഹരിക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. വിശദാംശങ്ങൾ അന്തിമമാക്കാൻ എക്സിക്യൂട്ടീവ് ഉത്തരവ് 120 ദിവസത്തെ സമയം അനുവദിക്കുന്നു. അൽഗോരിതം, ഡാറ്റ, സുരക്ഷാ മേൽനോട്ടം, ഉള്ളടക്ക മോഡറേഷൻ എന്നിവയിലെ നിയന്ത്രണം ഉൾപ്പെടെ പുതിയ യുഎസ് സ്ഥാപനം യുഎസ് നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക.ടിക് ടോക്കിന്റെ അമേരിക്കൻ ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളും വിവരങ്ങളും ചോരാതെ, അമേരിക്കൻ നിക്ഷേപകരുടെ നിയന്ത്രണത്തിലാകാൻ സഹായിക്കുന്ന നിർദ്ദിഷ്ട കരാറിനാണ് നിലവിലെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് അംഗീകാരം നൽകിയിരിക്കുന്നത്.

Exit mobile version