Site iconSite icon Janayugom Online

അമേരിക്കയിൽ ടിക് ടോക് നിരോധനം ഒഴിവാക്കി; ഉടമസ്ഥാവകാശത്തിൽ വൻ അഴിച്ചുപണി

അമേരിക്കയിൽ ടിക് ടോക് നിരോധനം ഒഴിവാക്കിക്കൊണ്ടുള്ള നിർണ്ണായക കരാർ ഒപ്പിട്ടു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ അനുമതി ലഭിച്ചത്. പുതിയ കരാർ പ്രകാരം ‘ടിക് ടോക്ക് യു എസ് ഡി എസ് ജോയിന്റ് വെഞ്ചർ എൽഎൽസി’ എന്ന സ്വതന്ത്ര കമ്പനിയാകും ഇനി അമേരിക്കയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ഇതിന്റെ ഭൂരിഭാഗം ഓഹരികളും അമേരിക്കൻ നിക്ഷേപകർക്കായിരിക്കും.

ടിക് ടോക്കിന്റെ ജനപ്രീതിക്ക് കാരണമായ അതിന്റെ അൽഗോരിതം അമേരിക്കൻ ഉടമകൾക്ക് ലൈസൻസ് ചെയ്തു നൽകും. ഈ അൽഗോരിതം അമേരിക്കൻ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിച്ച് മാത്രമാകും ഇനി പ്രവർത്തിക്കുക. ഒറാക്കിൾ, സിൽവർ ലേക്ക്, എം ജി എക്സ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് പ്രധാന നിക്ഷേപകർ. ഇതിൽ ഒറാക്കിൾ ആയിരിക്കും അമേരിക്കൻ ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത്. നിരോധനം ഒഴിവാക്കാൻ മുൻകൈ എടുത്തതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ബൈറ്റ്ഡാൻസിന് പുതിയ കമ്പനിയിൽ 19.9% ഓഹരി പങ്കാളിത്തം മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ.

Exit mobile version