Site iconSite icon Janayugom Online

ലൈവ് സ്ട്രീമിങ്ങിനിടെ ടിക്ടോക് താരം വെടിയേറ്റു മരിച്ചു

മെക്സിക്കോയിൽ ലൈവ് സ്ട്രീമിങ്ങിനിടെ ടിക് ടോക് താരം വെടിയേറ്റ് മരിച്ചു. ബ്യൂട്ടി, മേക്കപ്പ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ടിക് ടോക് താരം വലേറിയ മാർക്കേസ് ആണ് മരിച്ചത്. ചൊവ്വാഴ്ച ജെലിസ്കോയിലെ ഒരു ബ്യൂട്ടി സലൂണിൽ വെച്ച് ലൈവ് സ്ട്രീമിങ്ങ് ചെയ്യുന്നതിനിടയിലാണ് വലേറിയ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമി സമ്മാനപ്പൊതി നൽകാനെന്ന വ്യാജേന വലേറിയയുടെ അടുത്തെത്തുകയും തലയിലും നെഞ്ചിലും വെടിയുതിർക്കുകയുമായിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുണ്ട് വലേറിയയ്ക്ക്. വെടിയേറ്റ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഒരാൾ ഇവരുടെ ഫോൺ കൈക്കലാക്കുകയും ലൈവ് സ്ട്രീമിംഗ് നിർത്തുകയും ചെയ്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയർന്ന നിരക്കുള്ള രാജ്യമാണ് മെക്സിക്കോ. നിലവിൽ താരത്തിന്റെ മരണത്തിൽ കേസെടുത്ത് അന്വേണം ആരംഭിച്ചു.

Exit mobile version