Site iconSite icon Janayugom Online

തിളങ്ങി സായ് സുദര്‍ശന്‍; രാജസ്ഥാന് 218 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 218 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മികച്ച വിജയലക്ഷ്യം ഉയര്‍ത്തിയത്. 53 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറും അടക്കം 82 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ജോസ് ബട്‌ലറും 20 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ ഷാരൂഖാനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. 9.4 ഓവറില്‍ 94 റണ്‍സ് അടിച്ചെടുത്ത് സായ് സുദര്‍ശന്‍— ബട്‌ലര്‍ സഖ്യം മികച്ച തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ബട്‌ലര്‍ പുറത്തായ ശേഷം ഷാരൂഖാന്‍ ആക്രമണം ഏറ്റെടുത്തെങ്കിലും തീക്ഷണയുടെ പന്തില്‍ പുറത്തായി. 

മിന്നും ഫോം തുടരുന്ന സായ് സുദര്‍ശന്‍ ഐപിഎൽ 2025 സീസണിലെ റൺ വേട്ടയിൽ നിക്കോളാസ് പൂരന് പിന്നിൽ 272 റൺസുമായി രണ്ടാമതെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 288 റൺസാണ് നിക്കോളാസ് പൂരൻ നേടിയത്. വന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റ് വീശിയ ഗുജറാത്തിന് മധ്യഓവറുകളില്‍ വിക്കറ്റുകള്‍ വീണത് സ്‌കോറിങ് വേഗം കുറച്ചു. ശുഭ്മാന്‍ ഗില്‍(2),തെവാത്തിയ(12 പന്തില്‍ 24), റാഷിദ് ഖാന്‍(4 പന്തില്‍ 12) എന്നിവരാണ് ഗുജറാത്തിനായി സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. രാജസ്ഥാൻ വേണ്ടി തുഷാർ ദേശ് പാണ്ഡെ, മഹീഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 

Exit mobile version