കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം കനത്തു. കെ എസ് ഇ ബിക്ക് ഇതുവരെ 8.96 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ വീണും നിരവധി പോസ്റ്റുകളും ലൈന്‍ കമ്പികളും നശിച്ചു. മേയ് 20 മുതലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 4.92 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 616 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചു. 1953 ഇടങ്ങളില്‍ ലൈന്‍ കമ്പി പൊട്ടി. ഒരു ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായി. ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളില്‍ 95 ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകളും 677 ലോടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകളും നശിച്ചു. ആകെ 4.04 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്.
കാലവര്‍ഷം കനത്തു; ജില്ലയില്‍ കെ എസ് ഇ ബിക്ക് 8.96 കോടിയുടെ നഷ്ടം

