Site iconSite icon Janayugom Online

ഋതുക്കൾക്കൊപ്പം കാലവും മാറി: കണിയൊരുക്കാൻ തുണിക്കൊന്നപ്പൂക്കൾ

kanikkonnakanikkonna

വിഷു ആഘോഷത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിഷുക്കണിയും ഒരുക്കങ്ങളുമായി മറ്റൊരു വിഷുക്കാലം. എന്നാൽ കൊന്നമരം ഇല്ലാത്തവർക്ക് വിഷുക്കണി ഒരൂക്കാൻ കൊന്നപ്പൂക്കൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. എന്നാൽ ആ പ്രശ്നത്തിന് ഒരു പരിഹാരം ആയിരിക്കുകയാണ്. വിപണിയിൽ എത്തിയിരിക്കുകയാണ് തുണിയിൽ തീർത്ത കൊന്നപ്പൂക്കൾ. പ്ലാസ്റ്റിക്ക് തണ്ടിൽ തുണി മിശ്രിതത്തിൽ നിർമ്മിച്ച കൊന്നപ്പൂക്കൾ വൻതോതിലാണ് വിപണിയിൽ എത്തിയിട്ടുള്ളത്. ഇത്തരം പൂക്കൾ പൂക്കടയിലും ഫാൻസി സ്റ്റോഴ്സുകൾക്ക് മുന്നിലും മനോഹര കാഴ്ച്ച ഒരുക്കുന്നു.

ഒറ്റനോട്ടത്തിൽ യഥാർഥ പൂവാണെന്ന് തോന്നും. ബംഗളൂരുവിൽ നിന്നാണ് ഇവ എത്തിയത്. ഒരു തണ്ട് പുവിന് 40 രൂപയാണ് വില. ഈ വർഷമാണ് ഇത്തരം പൂക്കൾ വിപണിയിൽ കൂടുതലായി എത്തി തുടങ്ങിയത്. യഥാർത്ഥ കൊന്നപ്പൂക്കൾ ഒന്നോ രണ്ടോ ദിവസം മാത്രമേ പൊഴിയാതിരിക്കുകയുള്ളൂ. അതിനാൽ ദീർഘകാലം ഇവ ഉപയോഗിക്കാൻ കഴിയില്ല. വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന തുണിമിശ്രിത കൊന്നപ്പൂക്കൾ കാറുകൾ ഓട്ടോറിക്ഷകൾ, ബസുകൾ, മറ്റ് വാഹനങ്ങളിലും വീടിന്റെ ചുവരുകളിൽ അലങ്കാരത്തിനായും വാങ്ങി തൂക്കുന്നുണ്ട്. വിഷു അടുക്കാറാകുമ്പോൾ തുണിമിശ്രിത കൊന്നപ്പൂവിന് പ്രിയമേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. യഥാർത്ഥ കൊന്നപ്പൂവിന് ക്ഷാമം നേരിട്ടതും തുണിമിശ്രിത പൂക്കളുടെ വരവിന് കാരണമായി. 

Eng­lish Sum­ma­ry: Time has changed along with the sea­sons: the flow­ers are clothed to pre­pare the harvest

You may also like this video

Exit mobile version