Site iconSite icon Janayugom Online

തിരുപ്പതി ലഡു വിവാദം; അന്വേഷണത്തിന് സ്വതന്ത്ര സമിതി

തിരുപ്പതി ലഡു വിവാദം സ്വതന്ത്ര അന്വേഷണ സംഘത്തിന് വിട്ട് സുപ്രീം കോടതി. സിബിഐ, ആന്ധ്രാപ്രദേശ് പൊലീസിലെ രണ്ട് പേര്‍, ഭക്ഷ്യസുരക്ഷാ അതോറിട്ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
വൈഎസ്ആര്‍പിയുടെ ഭരണകാലത്ത് തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്യുന്ന ലഡു തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 

കോടിക്കണക്കിന് വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് അന്വേഷണത്തിനായി എസ്ഐടിക്ക് രൂപം നൽകുന്നതെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. രാഷ്ട്രീയ പോര്‍ക്കളമായി കോടതിയെ മാറ്റാന്‍ അനുവദിക്കില്ലെന്നും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. നുണപ്രചരണം നടത്തിയതിന് ചന്ദ്ര ബാബു നായിഡു ജനങ്ങളോട് മാപ്പ് പറയണമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി കോടതി ഉത്തരവിനോട് പ്രതികരിച്ചു. അതേസമയം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ചന്ദ്രബാബു നായിഡു പറഞ്ഞു. 

Exit mobile version