Site iconSite icon Janayugom Online

തി​രു​പ്പ​തി ല​ഡു വിഷയം: സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി സു​പ്രീം​ കോ​ട​തി

തി​രു​പ്പ​തി ല​ഡു നി​ർ​മ്മാ​ണ​ത്തി​ൽ മൃ​ഗ​ക്കൊ​ഴു​പ്പ് ക​ല​ർ​ന്നെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചോ​ദ്യം ചെ​യ്ത് ബി​ജെ​പി മു​ൻ നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. നി​ല​വി​ൽ സു​പ്രീം​കോ​ട​തി ത​ന്നെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ സ​മി​തി കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും, അ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ സ​മി​തി​യെ കു​റി​ച്ചു​ള്ള ഹ​ർ​ജി​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും കോ​ട​തി നിരീക്ഷിച്ചു..

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പേ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ര​സ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നെ​യും കോ​ട​തി നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു. ദൈ​വ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നാ​ണ് കോ​ട​തി അ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച​ത്.ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പരിഗണിച്ചത്

Exit mobile version