Site iconSite icon Janayugom Online

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി

തിരുവല്ലയിലെ സ്പായിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കിരൺ, സാജൻ എന്നിവരാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളും പൊലീസ് പിടിയിലായി. ഇന്ന് രാവിലെ മറ്റൊരു പ്രതിയായ പ്രശോഭിനെ (വൊക്കൻ) റാന്നിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ്, പീഡനത്തിന് ഒത്താശ ചെയ്ത സഹപ്രവർത്തക എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version