Site iconSite icon Janayugom Online

ഇടതുസംഘടനയെ നിരോധിച്ച് ടിസ്

tisstiss

ഇടതുപക്ഷ സംഘടനയായ പുരോഗമന വിദ്യാർത്ഥി ഫോറത്തെ (പിഎസ്‌എഫ്‌) നിരോധിച്ച്‌ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസ് (ടിസ്). സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നു, വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നു തുടങ്ങിയ വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചാണ്‌ നടപടി. ഉത്തരവ്‌ ലംഘിച്ച്‌ കാമ്പസിൽ പരിപാടി സംഘടിപ്പിച്ചാൽ ബലം പ്രയോഗിക്കുമെന്നും ഭീഷണിയുണ്ട്‌. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നടപടി നേരിടേണ്ടിവരും. ഉത്തരവ്‌ ലംഘിക്കുന്നവരുടെ വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

ഇത് ആദ്യമായല്ല ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇത്തരം നടപടികള്‍. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഏപ്രിലിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും മലയാളിയുമായ രാമദാസ് ശിവാനന്ദനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്നു രാമദാസ്. കഴിഞ്ഞ മാസം, ദളിത്, ആദിവാസി, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) ഉൾപ്പെടുന്ന നിരവധി പിഎച്ച്‌ഡി വിദ്യാര്‍ത്ഥികളെയും 115ഓളം അധ്യാപക-അനധ്യാപകരെയും അനധികൃതമായി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പിഎസ്‌എഫ്‌ പ്രതിഷേധിക്കകയും പിരിച്ചുവിടൽ നടപടി പിൻവലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് നിർബന്ധിതരാകുകയും ചെയ്തു. പിന്നാലെയാണ്‌ സംഘടനയെ നിരോധിച്ചത്.

Exit mobile version