1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി നേരത്തെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ വിവരം നൽകാൻ കഴിയാത്തവർക്ക് വീണ്ടും അവസരം. ഇന്നു മുതൽ 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ വിവര ശേഖരണ ഫോറം പൂരിപ്പിച്ച് നൽകാമെന്ന് ലാൻഡ് റവന്യു കമ്മിഷണർ അറിയിച്ചു. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ അപേക്ഷ നൽകാം.
ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും എന്നാൽ പട്ടയം ലഭിക്കുന്നതിന് മുൻപ് ഭൂമി കൈമാറുകയും ചെയ്താൽ, കൈമാറി ലഭിച്ച കൈവശക്കാരൻ ജെ വി ലിസ്റ്റിൽ ഉൾപ്പെടുകയില്ല. അവർ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മുൻ അവകാശികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടാകാം. അങ്ങനെയുള്ളവർക്കും നിശ്ചിത ഫോറത്തിൽ വിവരങ്ങൾ നൽകാവുന്നതാണ്. ഫോറത്തിന്റെ മാതൃക വില്ലേജ് ഓഫിസുകളിൽ ലഭിക്കും.
English Summary: Title deed ; Phase 2 data collection from today
You may also like this video