Site iconSite icon Janayugom Online

കൂടുതൽ ‘ജവാൻ’ വിപണിയിലേക്ക്; അടുത്ത ആഴ്ച മുതൽ ഉല്പാദനം ഉയർത്തുന്നു

ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഉല്പദാന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും.

ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും

കൂടാതെ ഇനി മുതൽ ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്. ഒരു മാസം 1.5 ലക്ഷം കെയ്‌സ് ജവാന്‍ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് വില. അര ലിറ്ററിൽ ലഭ്യമാകുന്നതോടെ കൂടുതൽ ജനപ്രിയമാകാനുള്ള സാധ്യതയുമുണ്ട്. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കൂടുതൽ ജവാൻ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.

eng­lish summary;to a more ‘jawan’ mar­ket; Pro­duc­tion will be raised from next week

you may also like this video;

Exit mobile version