Site iconSite icon Janayugom Online

ശാസ്ത്രമേള ആകർഷകമാക്കാൻ ശാസ്ത്രമേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെ ചിത്രങ്ങളൊരുക്കുന്നു

സംസ്ഥാന സ്കൂൾ ശാസ്ത്രമേള ആകർഷകമാക്കാൻ ശാസ്ത്രമേഖലയിലെ പ്രഗത്ഭരായ 25 വ്യക്തികളുടെ ചിത്രങ്ങളൊരുക്കുന്നു. മന്ത്രി സജി ചെറിയാന്റെ നിർദേശപ്രകാരം കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രശസ്തരുടെ ചിത്രങ്ങൾ തയ്യാറാക്കുന്നത്. ആലപ്പുഴയുടെ അഭിമാനമായ ജോയ് സെബാസ്റ്റ്യൻ, ടെസി തോമസ് മുതൽ ആൽബർട്ട് ഐൻസ്റ്റൈൻ, ഡോ എ പി ജെ അബ്ദുൽ കലാം, സ്റ്റീവ് ജോബ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് വരയ്ക്കുന്നത്. ലളിതകലാ അക്കാദമിയുടെ ക്യാമ്പുകളിൽ സ്ഥിരംസാന്നിധ്യമായ ആർട്ടിസ്റ്റുകളായ എം ഹുസൈൻ, ഉദയൻ വാടയ്ക്കൽ, വി ആർ രഘുനാഥ്, പി വിമൽകുമാർ എന്നിവരാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്. അഞ്ചടി ഉയരത്തിലും നാലടി വീതിയിലും ഫോറക്സ് ഷീറ്റിൽ, ആക്രിലിക് നിറങ്ങളിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്രങ്ങളൊരുക്കാൻ ആരംഭിച്ചത്. ഇന്ന് ഉദ്ഘാടന വേദിയായ സെന്റ് ജോസഫ്സിൽ ചിത്രങ്ങൾ സ്ഥാപിക്കും.

സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മറ്റ് ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. വേദിയാകുന്ന, നഗരത്തിലെ പ്രധാന സ്കൂളുകളിൽ പന്തൽനിർമാണവും അലങ്കാരപ്പണികളും ഇന്ന് പൂർത്തിയാകും. വൊക്കേഷണൽ എക്സ്പോ നടക്കുന്ന ലിയോ തേർട്ടീന്ത് സ്കൂളിലെ 98 സ്റ്റാളിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.

Exit mobile version