Site iconSite icon Janayugom Online

എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് ‘പീപ്പിൾ ഫോർ എൽഐസി’ എന്ന വെബ്‌സൈറ്റ്‌പ്രകാശനം ചെയ്‌തു

ഓഹരി വില്പനയിലൂടെ എല്‍ഐസിയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നടപടികളെ പ്രതിരോധിക്കാനുള്ള എല്‍ഐസിയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടെന്ന കാമ്പയിന് തുടക്കം. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം കാമ്പയിന്റെ പ്രചാരണത്തിനായി തയാറാക്കിയ പീപ്പിള്‍ ഫോര്‍ എല്‍ഐസി എന്ന വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

ജനകീയ കാമ്പയിനില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖയുടെ വിതരണം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനു നല്കി അദ്ദേഹം നിര്‍വഹിച്ചു. സ്വകാര്യവൽക്കരണത്തിന്റെ ഭവിഷത്തുകൾ പൊതുജങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി മെയ്‌ മുതൽ 10000 ജനസഭകൾ നടത്തും. ഇതിനായി 300 പ്രവർത്തകർക്ക്‌ തിരുവനന്തപുരത്ത്‌ പരിശീലനം നൽകുന്നുണ്ട്‌.

കാർഷിക സമരത്തെക്കാൾ വിപുലമായ പ്രക്ഷോഭങ്ങൾക്കാണ്‌ സംരക്ഷ സമിതി തയ്യാറെടുക്കുന്നത്‌. വായനശാലകളിലും പൊതുസ്ഥലത്തും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും, പതിനായിരം ജനസഭകള്‍ ചേര്‍ന്ന് മേയ് മുതല്‍ എല്‍ഐസി സംരക്ഷണത്തിനായുള്ള കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് എളമരം കരീം പറഞ്ഞു. ഇതിനായി മൂന്നൂറു പ്രവര്‍ത്തകരെയാണ് പരിശീലിപ്പിക്കുന്നത്. ഇവര്‍ക്കായുള്ള ക്യാമ്പ് തിരുവനന്തപുരത്ത് നടക്കുന്നു.

35 കോടിയിലധികം പോളിസി ഹോള്‍ഡേഴ്‌സുള്ള എല്‍ഐസിയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ കര്‍ഷകസമരത്തേക്കാള്‍ വിപുലമായ സമരമാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഡോ. തോമസ് ഐസക് ചെയര്‍മാനായി എല്‍ഐസി സംരക്ഷണസമിതിയും സജീവമായി രംഗത്തുണ്ട്. ചടങ്ങില്‍ എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമിമാത്യു, ടിയുസിഐ സംസ്ഥാന സെക്രട്ടറി ടി ബി മിനി, എഐടിയുസി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി ‚വി കെ പ്രസാദ്‌തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish summary;To pro­tect LIC, Ker­ala has joint­ly launched the web­site ‘Peo­ple for LIC’.

You may also like this video;

Exit mobile version