Site icon Janayugom Online

കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ അവാര്‍ഡിനായി പരിഗണിക്കാമെന്നു സജിചെറിയാന്‍

ഹോം സിനിമയ്ക്ക് പുരസ്‌കാരം നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയത്തിൽ ജൂറിക്കു പരിമാധികാരം നൽകിയിരുന്നെന്ന്, വിവാദത്തോടു പ്രതികരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.ഹോം സിനിമ കണ്ടെന്നാണ് ജൂറി പറഞ്ഞത്. 

ജൂറിയുടേത് അന്തിമ വിധിയാണ്. ഇതിൽ സർക്കാർ ഇനി വിശദീകരണമൊന്നും ചോദിക്കില്ല. പുരസ്‌കാര നിർണയത്തിന് ജൂറിക്കു പരമാധികാരം നൽകിയിരുന്നു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിർമ്മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിർണയത്തിൽ ഘടകമായിട്ടില്ല. ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്ന് മന്ത്രി പറഞ്ഞു.

ജോജു ജോർജിന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയതിന് എതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ, മികച്ച രീതിയിൽ അഭിനയിച്ചതിനാണ് അവാർഡ് നൽകിയതെന്ന് മന്ത്രി പഞ്ഞു. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാൻ പറഞ്ഞു.

Eng­lish Summary:To set the tone that Con­gress­men can be con­sid­ered for an award if some­one per­forms well

You may also like this video:

Exit mobile version