മോന്‍സണ്‍മാവുങ്കലിന്‍രെ പുരാവസ്തു തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ക്രൈബ്രാഞ്ച് മുമ്പാകെ ഹാജരായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. ചുമ്മാതിരിക്കാനും, നിങ്ങളോട് ഒന്നും പറയാനില്ലെന്നും സുധാകരന്‍ കയര്‍ത്തു പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചും ക്ഷോഭിച്ചുമാണ് സുധാകരന്‍ തട്ടിക്കയറിയത്. ക്രൈംബ്രാഞ്ച് പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്യുന്നത്. മോന്‍സണുമായുള്ള ബന്ധം, മോന്‍സണിന്റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്റെ ലക്ഷ്യം തുടങ്ങിയവ ചോദ്യാവലിയിൽ ഉണ്ട്. തന്റെ രോഗം ഭേദപ്പെടുത്താൻ പോയതാണെന്നാണ് സുധാകരൻ വാർത്താസമ്മേളനത്തിലടക്കം വ്യക്തമാക്കിയത്.
ഇത് കൂടാതെ മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകൾ, എബിൻ എബ്രഹാമും മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ.ഇവയ്ക്ക് പുറമെ മോൻസണെ ന്യായീകരിച്ചുകൊണ്ട് സുധാകരൻ കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് വിശദീകരണം തേടും. പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ മോൻസണിനെ തള്ളിപ്പറയാൻ സുധാകരൻ തയ്യാറായിരുന്നില്ല. മോൻസണിനെ ശത്രുപക്ഷത്ത് താൻ നിർത്തില്ലെന്നും തനിക്ക് അയാൾ ഒരുപാട് ഉപകാരങ്ങൾ ചെയ്തുതന്നിട്ടുണ്ട് എന്നുമായിരുന്നു സുധാകരന്റെ ന്യായീകരണം. പത്രസമ്മേളനത്തിലും സുധാകരൻ താൻ അസുഖം കാണിക്കാനാണ് മോൻസണിന്റെയടുക്കൽ എത്തിയതെന്ന് വിശദീകരിച്ചിരുന്നു. ഇന്നു രാവിലെ 11മണി മുതലാണ് ക്രൈംബ്രാഞ്ച് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
English Summary:
To the mother for losing in the market; Sudhakaran cheated the media
You may also like this video: