റഷ്യയുടെ ഷെല്ലാക്രമണങ്ങളില്‍ ഇന്ന് 70 ഓളം ഉക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വിനിറ്റ്സിയ, ഉമാന്‍ ചെര്‍ക്കസി എന്നിവിടങ്ങളില്‍ എയര്‍ അലെര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമെടുക്കുന്നതിനുള്ള ഔദ്യോഗിക അഭ്യര്‍ത്ഥനയില്‍ ഒപ്പുവച്ചതായി ഉക്രെയന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. റഷ്യന്‍ സേനയുടെ അധിനിവേശത്തെ ചെറുക്കുന്ന സമയമായതിനാല്‍ ഉക്രെയ്ന് ഉടന്‍ അംഗത്വം അനുവദിക്കണമെന്ന് സെലന്‍സ്കി യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.
English Summary: Today, 70 Ukrainian soldiers are killed in Russian shelling
You may like this video also