സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,995 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,960 ഉം ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില കുറഞ്ഞ് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപയും, അതിന് മുൻപുള്ള ദിവസം 40 രൂപയുമാണ് കുറഞ്ഞത്.