Site iconSite icon Janayugom Online

ഗാന്ധിയെ കൊന്ന രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: എഐവൈഎഫ്

എഐവൈഎഫ് കോട്ടയം മണ്ഡലം കൺവൻഷൻ കാനം രാജേന്ദ്രൻ നഗറിൽ നടന്നു. മണ്ഡലം പ്രസിഡന്റ് അരുൺ അനിയപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറി ടി സി ബിനോയ് എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു. 

30, 31 തീയതികളിൽ ജില്ലാ കേന്ദ്രത്തിൽ എഐവൈഎഫ് നേതൃത്വത്തിൽ ഡെമോക്രറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കും.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലകളെ മാറ്റി എഴുതാൻ ശ്രമിക്കുന്ന ആര്‍എസ്എസ് അജണ്ട തുറന്നു കാട്ടപെടുന്ന ജനാധിപത്യ തെരുവുകൾ ആകും കേരളമാകെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നടക്കുക എന്നും പറഞ്ഞു. ജില്ലയിൽ എഐവൈഎഫ് ഇതിനോടകം 50000 മെമ്പർ ഷിപ് ചേർക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. മണ്ഡലം സെക്രട്ടറിയായി സന്തോഷിനെയും പ്രസിഡന്റായി രാജേഷിനെയും തെരഞ്ഞെടുത്തു. 

Eng­lish Sum­ma­ry: Today India is ruled by the pol­i­tics that killed Gand­hi: AIYF

You may also like this video

Exit mobile version