Site iconSite icon Janayugom Online

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവിയും കലക്ടറും കനത്ത ജാഗ്രത നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത് വെള്ളക്കെട്ടുകളിലേക്കും പുഴയോരങ്ങളിലും പോകരുത്. ബാണാസുര സാഗർ ഡാമിൻറെ ഷട്ടർ ഇന്ന് തുറക്കും.പു ഴകളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശം നല്‍കി.

ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10 ന് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് എമർജൻസി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.

അതോടൊപ്പം ബാണാസുര ഡാമിന്റെ ഷട്ടർ ഉയർത്തുന്നതിനാൽ ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ആരും കുളിക്കുന്നതിനോ വസ്ത്രമലക്കുന്നതിനോ മീൻ പിടിക്കുന്നതിനോ മറ്റോ ജലാശയങ്ങളിൽ ഇറങ്ങരുത്

Exit mobile version