Site iconSite icon Janayugom Online

ഇന്ന് പൊതു അവധി; മൂന്നുദിവസത്തെ ദുഃഖാചരണം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും പൊതുമേഖല, സ്റ്റാറ്റ്യൂട്ടറി, സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സംസ്ഥാനമൊട്ടാകെ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും ആഹ്വാനം ചെയ്തു. ഇന്നു മുതൽ 20 വരെയാണ് ദുഃഖാചരണം. ഈ ദിവസങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാനത്ത് ഇന്ന് പൊതു അവധി ആയതിനാൽ സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.

Eng­lish Saa­mury: Today is a pub­lic hol­i­day and two days of mourning

Exit mobile version