Site iconSite icon Janayugom Online

ഇന്ന് പുകവലി വിരുദ്ധ ദിനം

ഇന്ന് പുകവലി വിരുദ്ധ ദിനമാണ്. കടുത്ത പുകവലി ശ്വസകോശ അര്‍ബുദ രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു. മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ പുകവലി ദോഷകരമാകുന്നത് ഇത് മറ്റുള്ളവരിലേക്കും രോഗമായും മരണമായും പടരുന്നു എന്നതിനാലാണ്. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന പലവിധത്തിലുള്ള ക്യാന്‍സറുകളും രോഗങ്ങളും പുകവലിയുടെ പാര്‍ശ്വഫലങ്ങള്‍ കൊണ്ട് തന്നെയാണ് ഉണ്ടാകുന്നത്. 

മറഞ്ഞും തെളിഞ്ഞും വില്പന നടത്തുന്ന പുകയില ഉല്പന്നങ്ങള്‍ ദോഷകരമായി ബാധിക്കുന്നത് ഒരു സമൂഹത്തെ മുഴുവനാണ്. പുകയിലയിലുള്ള നിക്കോട്ടിൽ ഏറെ ആസക്തി ഉണ്ടാക്കുന്ന വസ്തു അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ പുകയില ഉപയോഗിക്കുന്നവർ ഇതിന് അടിമയാകുന്നു. അതിനാൽ തന്നെ ഇത് ഉപേക്ഷിക്കുക എന്നത് പലർക്കും ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. എന്നാൽ മികച്ച പിന്തുണ നൽകുന്ന സംവിധാനത്തിലൂടെയും പരീക്ഷിച്ച് നോക്കിയ രീതികളിലൂടെയും ക്രമേണ ഈ ശീലത്തില്‍ നിന്നും ഒരാൾക്ക് മറികടക്കാനാകും.

Eng­lish Summary:Today is anti-smok­ing day
You may also like this video

Exit mobile version