ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ ഇന്ന് പൊങ്കാല മഹോത്സവം. കേരളത്തിനകത്തും പുറത്തു നിന്നുമായി എത്തിയ ഭക്തലക്ഷങ്ങള്‍ ഇന്ന് പൊങ്കാലയര്‍പ്പിക്കും. രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവില്‍ കാത്തിരിക്കുന്ന ഭക്തരുടെ അടുപ്പുകളില്‍ അഗ്നി പകരും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം.
350 ഓളം പൂജാരിമാരെ പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. പൊങ്കാല നിവേദ്യത്തിന് ശേഷം രാത്രി 7.45ന് ബാലന്‍മാരെ ചൂരല്‍കുത്തും. സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ക്ക് പുറമെ വിവിധ സംഘടനകളും പൊങ്കാല നടത്തിപ്പിനായി പൂര്‍ണ സജ്ജമായി കഴിഞ്ഞു.

