ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ആദ്യ കേസിൽ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിരുന്നെങ്കിലും, രണ്ടാമത്തെ കേസിൽ ഇതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ല. പുതിയ അന്വേഷണ സംഘം രണ്ടാമത്തെ പരാതി നൽകിയ ബംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ ഇന്നലെ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; രണ്ടാമത്തെ ബലാത്സംഗ കേസ് മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

