Site iconSite icon Janayugom Online

പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഓര്‍മ്മകള്‍ പുതുക്കി ഇന്ന് ഈസ്റ്റര്‍

eastereaster

പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ഈസ്റ്റർ ലോകമെമ്പാടും ഇന്ന് ആഘോഷിക്കും.
ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ സന്ദേശത്തിൽ പറഞ്ഞു. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവർക്കും ഹൃദയപൂർവം ഈസ്റ്റർ ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ മനസിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആശംസിച്ചു.

Eng­lish Sum­ma­ry: Today is East­er, renew­ing mem­o­ries of hope and optimism

You may like this video also

Exit mobile version