Site iconSite icon Janayugom Online

ഇന്ന് ഓശാന ഞായര്‍; പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ

ഇന്ന് ഓശാന ഞായര്‍. കുരുത്തോലകളുമായി വിശ്വാസിസമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. എറണാകുളം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രോപ്പോലീത്ത ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായറായി കൊണ്ടാടുന്നത്. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്.

Eng­lish Summary:Today is Oshana Sun­day; Spe­cial prayer cer­e­monies in mosques

You may also like this video

Exit mobile version