Site iconSite icon Janayugom Online

ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുർബാനയും

yesuyesu

ലോകമെങ്ങും ഉളള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ക്രൈസ്തവർക്കും പെസഹ ദിനം. വിശുദ്ധിയുടെയും ത്യാഗത്തെയും സ്മരണയിൽ ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും.

ദൈവാലയങ്ങളിൽ പകൽ ആരാധനയും പീഢാനുഭവ അനുസ്മരണത്തിന് ആയി ഒരുക്ക പ്രാർഥനകളും നടക്കുന്നു. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്ക് ഒപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ നിമിഷത്തിന്റെ ഓർമ്മ പുതുക്കലിന് വേണ്ടിയാണ് പെസഹ ക്രൈസ്തവർ ആചരിക്കുന്നത്.അന്ത്യ അത്താഴ വേളയിൽ വീഞ്ഞും അപ്പവും കൃത്യമായി പകുത്തു നൽകി യേശു വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം കൂടി ആണ് പെസഹ വ്യാഴം എന്ന് പറയുന്നത്.

വിശുദ്ധ ദിനത്തിന്റെ ഓർമ്മയിൽ ദേവാലയങ്ങളിൽ പെസഹ അനുസ്മരണ ചടങ്ങുകളും പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപായി യേശുദേവൻ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയിരുന്നു. ഇതിന്റെ സ്മരണയ്ക്ക് വേണ്ടി രാവിലെ ഇടവകകളിൽ കാൽകഴുകി ശുശ്രൂഷയും നടന്നു പെസഹാ വ്യാഴം ദുഃഖ വെള്ളി തുടങ്ങിയ വലിയ ആചാരങ്ങളിലൂടെ ഞായറാഴ്ച ഉയർപ്പ് തിരുനാളാണ്.

ഇതോടെ 50 ദിവസം നീണ്ടു നിൽക്കുന്ന വലിയ നോമ്പ് അവസാനിക്കും. അതേസമയം, യാക്കോബായ സുറിയാനി സഭയുടെ വിവിധ പള്ളികളിൽ ഇന്നലെ പെസഹാ തിരു കർമ്മങ്ങൾ രാത്രിയിൽ നടന്നിരുന്നു.

Eng­lish Summary:Today is Passover Thurs­day; Spe­cial prayers and Mass in churches

You may also like this video:

Exit mobile version