വിപ്ലവ കേരളത്തിന്റെ പ്രിയ പുത്രനായിരുന്ന സി കെ ചന്ദ്രപ്പന്റെ പത്താം ചരമവാർഷികദിനം ഇന്ന് സമുചിതമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. സിപിഐ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ രാവിലെ 10 മണിക്ക് ചന്ദ്രപ്പന്റെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തും.
ചന്ദ്രപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. പാർട്ടി ഓഫീസുകൾ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചും ചന്ദ്രപ്പന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും സ്മരണ പുതുക്കാൻ കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
english summary;Today is the 10th death anniversary of CK Chandrappan
you may also like this video;