Site iconSite icon Janayugom Online

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം ഇന്ന് നടക്കും. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. പാറമേക്കാവിൽ രാവിലെ ഒൻപത് മണിക്കും 10.30നും ഇടയിലാണ് കൊടിയേറ്റ്. ഒൻപതുമണിക്ക് ഭ​ഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ദേശക്കാരാണു താൽക്കാലിക കൊടിമരത്തിൽ സിംഹമുദ്രയുള്ള കൊടി ഉയർത്തുക. ക്ഷേത്രമുറ്റത്തെ പാലമരത്തിലും തേക്കിൻകാട്ടിലെ മണികണ്ഠനാലിലും കൊടി ഉയർത്തും.തിരുവമ്പാടിയിൽ രാവിലെ 10:30ന് ദേശക്കാർ കൊടിയേറ്റും. ഭ​ഗവതിയെ 3:30ന് പുറത്തേക്ക് എഴുന്നള്ളിക്കും. 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും.

Eng­lish Summary:Today is the flag day for Thris­sur Pooram
You may also like this video

Exit mobile version