Site iconSite icon Janayugom Online

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി ദിവസം അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷം രാജ്യമെമ്പാടും ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളില്ലാം വന്‍ ഭക്തജന തിരക്കാണ്. ദശരാത്രികളിലാഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേര് വന്നത്. വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും. 

രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറയെന്ന് അറിയപ്പെടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണിത്. വിജയദശമി നാളില്‍ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നതും പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ഉത്തരേന്ത്യയിലെ പ്രധാന ചടങ്ങുകളാണ്. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം എന്നാണ് ദസറ ആഘോഷങ്ങള്‍ക്ക് പിന്നിലുള്ള ഐതീഹം. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം. ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസവും ഒക്കെ മാറ്റി നിർത്തിയാൽ കേരളത്തിൽ ജാതിമത ഭേദമന്യേ കുരുന്നുകളെ വിജയദശമി ദിനം എ‍ഴുത്തിനിരുത്തുന്നത്.

Eng­lish Summary:Today is Vijayadashami
You may also like this video

Exit mobile version