Site icon Janayugom Online

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂർണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോർപ്പറേഷന്റെയോ കൺസ്യൂമർ ഫെഡിന്റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല.

സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.

Eng­lish summary;Today is World Anti-Drug Day; Com­plete dry day in the state

You may also like this video;

Exit mobile version