Site icon Janayugom Online

ലോക ദന്തിസ്റ്റ് ദിനം ഇന്ന് : ദന്തരോഗങ്ങൾ കൂടുന്നതായി കണ്ടെത്തൽ

നൂതന ചികിത്സാ രീതികളും സംവിധാനങ്ങളും വ്യാപകമായെങ്കിലും രാജ്യത്ത് ദന്തരോഗങ്ങൾ കൂടുന്നതായി കണ്ടെത്തൽ. എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം ഫലപ്രദമാകണമെങ്കിൽ പൊതുജന ആരോഗ്യരംഗത്ത് ദന്തരോഗ വ്യാപനം കുറയ്ക്കാനുള്ള നടപടികൾ ആവശ്യമാണ്. ലോക ജനസംഖ്യയുടെ 90 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗ ബാധയുള്ളതായാണ് കണക്കാക്കുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് കൂടുതലായി ദന്തരോഗങ്ങൾ കണ്ടുവരുന്നത്.

ഇന്ത്യൻ ദന്തല്‍ അസോസിയേഷൻ നേതൃത്വത്തിൽ ഇതിന് വേണ്ടി വിപുലമായ ക്യാമ്പയിൻ നടക്കുന്നുണ്ടെങ്കിലും എല്ലാ മേഖലകളിലേക്കും അതിന്റെ സന്ദേശം എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതിനാൽ സർക്കാർ സംവിധാനങ്ങള്‍ ഇക്കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതാണ്.

ദന്താരോഗ്യ സംരക്ഷണത്തിന് പൊതുജനങ്ങൾക്കിടയിൽ അവബോധവും തെറ്റിദ്ധാരണകളും മാറ്റണമെന്നും ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. മിലി ജെയിംസ് അഭിപ്രായപ്പെട്ടു.

 

Eng­lish Sum­ma­ry: Today is World Den­tal Day

You may like this video also

Exit mobile version