ഇന്ന് ലോക സാമൂഹ്യ നീതി ദിനം. ഔപചാരിക തൊഴിലിലൂടെ സാമൂഹ്യ നീതി കരസ്ഥമാക്കുക എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ലോകത്തെ തൊഴില്‍ ശക്തിയുടെ 60 ശതമാനത്തോളം അനൗപചാരിക മേഖലയിലാണ്. യാതൊരുവിധ സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങളും ലഭിക്കാത്ത ഈ മേഖലയിലുള്ളവര്‍ കൂടുതല്‍ ദരിദ്രരായി പോകുകയാണെന്നാണ് യുഎന്നിന്റെ കണ്ടെത്തല്‍. കൂട്ടായ പരിശ്രമത്തിലൂടെ ഇവരെ ഔപചാരിക മേഖലയിലേക്ക് എത്തിക്കാതെ സാമൂഹ്യനീതി കൈവരിക്കാന്‍ ആവില്ലെന്ന് ഐക്യരാഷ്ട്രസഭ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
2007 നവമ്പർ 26‑ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.
ദാരിദ്ര്യനിർമ്മാർജ്ജനം, സകലർക്കും മാന്യമായ തൊഴിൽ സംലഭ്യമാക്കൽ, ലിംഗസമത്വം ഉറപ്പാക്കൽ, സകലർക്കും സാമൂഹ്യ സുസ്ഥിതിയും നീതിയും ലഭ്യമാക്കൽ എന്നിവയ്ക്കായുള്ള അന്താരാഷ്ട്രസമൂഹത്തിൻറെ യത്നങ്ങൾക്ക് പിന്തുണയേകുകയാണ് ഈ സാമൂഹ്യനീതി ദിനാചരണത്തിൻറെ ലക്ഷ്യം.
English Summary: Today is World Social Justice Day: 60 people are pushed back into poverty, says UN
You may like this video also