Site icon Janayugom Online

ടോക്കിയോ പാരാലിംപിക്‌സ്: ഭവിന പട്ടേലിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം

ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വെളളി. ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേലാണ് ഇന്ത്യക്കായി വെള്ളി നേടിയത്. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോടാണ് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11–7,11–5, 11–6.

പാരാലിംപിക്‌സ് ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി. ആദ്യ പാരാലിംപിക്‌സിനെത്തിയ 34കാരിയായ ഭവിന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു ജയങ്ങളുമായാണ് ഫൈനലിലെത്തിയത്.

ലോക രണ്ടാം നമ്പര്‍ താരത്തെപ്പോലും അട്ടിമറിച്ചായിരുന്നു ഭവിനയുടെ മുന്നേറ്റം. ഫൈനലിലും ഭവിന മികിച്ച തുടക്കമിട്ടെങ്കിലും ആറു തവണ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയിട്ടുള്ള ചൈനീസ് താരത്തിന്റെ അനുവഭസമ്പത്തിന് മുന്നില്‍ ഒടുവില്‍ അടിതെറ്റി. ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂ തന്നെ ഫൈനലിലും ഭവിനയെ തോല്‍പ്പിച്ചുവെന്നതും യാദൃശ്ചികതയായി.

Eng­lish sum­ma­ry; Tokyo Par­a­lympics: Bhav­ina Patel sil­ver for India

You may also like this video;

Exit mobile version