പന്നിയങ്കരയില്‍ ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണം. പ്രദേശവാസികള്‍ക്ക് നല്‍കിയ സൗജന്യ യാത്ര നിര്‍ത്തലാക്കിയതായി കരാര്‍ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ക്കും ഇളവ് നല്‍കില്ല. എംപി, എംഎല്‍എ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഇന്നലെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. അന്ന് ഇടത് യുവ ജനസംഘടനകളുടെ സമരം ഉണ്ടായിരുന്നു. പിന്നീടാണ് പ്രദേശവാസികളുടെ ഇളവ് ഉള്‍പ്പെടെ ആവശ്യം ശക്തമായത്.
English summary; Toll at Panniyankara from today
You may also like this video;