ഒഡിഷയിൽ 26 പേര്‍ക്ക് തക്കാളിപ്പനി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. രോഗബാധിതരായവർ ഒമ്പത് വയസിന് താഴെയുള്ളവരാണ്.രോഗം ബാധിച്ച കുട്ടികളുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. തക്കാളി പനി എന്നറിയപ്പെടുന്ന ഈ പകര്‍ച്ചവ്യാധി കൈ, കാൽ, വായ് രോഗം (എച്ച്എഫ്എംഡി) എന്നും അറിയപ്പെടുന്നു.
കുടൽ വൈറസുകൾ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. വൈറൽ പനി, വായിൽ വേദനയുള്ള വ്രണങ്ങൾ, കൈകളിലും കാലുകളിലും നിതംബത്തിലും കുമിളകളോട് കൂടിയ ചുണങ്ങു തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം ബാധിച്ച കുട്ടികള്‍ ഭുവനേശ്വര്‍, പുരി, കട്ടക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൊല്ലം ജില്ലയിൽ ഈ മാസം 80 ലധികം എച്ച്എഫ്എംഡി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
English Summary:Tomato fever spreads in Odisha
You may also like this video