Site iconSite icon Janayugom Online

തക്കാളി വില സെഞ്ച്വറി പിന്നിട്ടു

രാജ്യത്ത് തക്കാളി വില സെഞ്ച്വറി പിന്നിട്ടു. കനത്ത മഴയെത്തുടർന്നുണ്ടായ കൃഷി നാശവും ഇന്ധന വില വർധനയുമാണ് വില ഉയരുന്നതിന് കാരണമായത്. രാജ്യത്ത് പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു.

സംസ്ഥാനത്തിന്റെ കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതൽ 40 രൂപവരെയായിരുന്ന തക്കാളിക്ക് ഇപ്പോൾ കിലോ 100 മുതൽ 120 രൂപ വരെ നൽകേണ്ടി വരും. മൂന്ന് മടങ്ങിലധികം വർധനവാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്.

മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയർന്നിട്ടുണ്ട്. ബീൻസ്, പയർ, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വർധിച്ചു. ആന്ധ്രപ്രദേശിലും കർണാടകയിലും കുറച്ച് ദിവസമായി നിർത്താതെ മഴ പെയ്തത് വ്യാപക കൃഷി നാശത്തിന് കാരണമായിട്ടുണ്ട്.

കൃഷിനാശം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നത് നിർത്തിയിട്ടുണ്ട്. ഇത് കൂടാതെ പഴങ്ങൾക്കും ജയ അരിക്കും ആന്ധ്രയിൽ നിന്നുള്ള വെള്ള അരിയ്ക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ സവാളയുടെ വില ഉയര്‍ന്നിട്ടില്ല.

Eng­lish summary;Tomato prices have crossed the cen­tu­ry mark

You may also like this video;

Exit mobile version