Site icon Janayugom Online

നാളെ ഫലമറിയാം തത്സമയം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തത്സമയം അറിയാനാവും. ഇലക്ഷൻ കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വേറിൽ നിന്ന് തെരഞ്ഞെടുപ്പ് ഫലം https: //results. eci. gov. in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. 

ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്. 

ഇലക്ഷൻ കമ്മിഷന്റെ വോട്ടർ ഹെൽപ്പ് ലൈൻ (vot­er helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. 

Eng­lish Summary:Tomorrow result will be live

You may also like this video

Exit mobile version