മൂന്നാറില്‍ അക്രമകാരിയായ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫൊട്ടോയെടുത്ത് സാഹസം കാണിച്ച യുവാക്കള്‍ക്കെതിര വനംവകുപ്പ് കേസെടുത്തു. ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
സെന്തില്‍ ആനയുടെ മുന്നില്‍ പോസ് ചെയ്തപ്പോള്‍ രവി ഫോട്ടോ എടുക്കുകയായിരുന്നു. മൂന്നാറിലെ അക്രമകാരിയായ കാട്ടാനയുടെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുത്തത്. ചിത്രം ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വ്യാപകമായി പ്രചരിക്കുകയും വനംവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
English Summary: Took photo in front of wild elephant, case against two people
You may also like this video