Site iconSite icon Janayugom Online

പട്യാല സംഘർഷം; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

പഞ്ചാബിലെ പാട്യാലയിൽ ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. പട്യാല ഐജി, എസ്എസ്‍പി, എസ്പി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലയിലെ അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് മാർച്ചിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തെ തുടർന്ന് ജില്ലയിൽ ഇന്റർനെറ്റ് വിശ്ചേധിച്ചു. മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ എന്നിവ ജില്ലയിൽ രാവിലെ 9: 30 മുതൽ നിർത്തിവച്ചു. ഇന്ന് വൈകിട്ട് ആറ് വരെ ഇന്റർനെറ്റ് തടസം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഇന്നലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലും കല്ലേറിലും വൻ നാശനഷ്ടമാണ് പട്യാല നഗരത്തിലുണ്ടായത്. ശിവസേന അനുമതിയില്ലാതെ നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.

അതേസമയം, പഞ്ചാബിൻറെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ സമാധാനപരമെന്നും മാൻ വ്യക്തമാക്കി. സംഭവത്തിൽ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാൻ റിപ്പോർട്ട് തേടി.

Eng­lish summary;Top Cops Trans­ferred, Inter­net Blocked After Clash­es In Pun­jab’s Patiala

You may also like this video;

Exit mobile version