Site iconSite icon Janayugom Online

ഛത്തിസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത സൈനികന് വീരമൃത്യു

ഛത്തിസ്ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ഉന്നത സൈനികന് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു. സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എസ് ബി ടിര്‍ക്കെയാണ് വീരമൃത്യുവരിച്ചത്. പുട്‌കേല്‍ വനമേഖലയില്‍ നടന്ന സിആര്‍പിഎഫ് – നക്‌സല്‍ ഏറ്റുമുട്ടലിലാണ് മരണം. ഈ മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘം. ഇതിനിടയില്‍ നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

eng­lish summary;Top sol­dier killed in Chhat­tis­garh clash

you may also like this video;

Exit mobile version