Site icon Janayugom Online

കോടീശ്വരന്മാരുള്ള പത്ത് നഗരങ്ങളില്‍ പകുതിയും യുഎസില്‍

ലോകത്ത് ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് ന്യൂയോർക്ക്, ടോക്കിയോ, സാൻ ഫ്രാൻസിസ്കോ നഗരങ്ങളില്‍. കോടീശ്വരന്മാര്‍ വസിക്കുന്ന ആദ്യ 10 നഗരങ്ങളിൽ പകുതിയും അമേരിക്കയിലാണെന്ന് ഹെൻലി ആന്റ് പാർട്‌ണേഴ്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ന്റെ ആദ്യ പകുതിയിൽ ന്യൂയോർക്ക് നഗരത്തിന് 12 ശതമാനം കോടീശ്വരന്മാരെ നഷ്‌ടമായെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സാൻ ഫ്രാൻസിസ്കോയില്‍ നാലുശതമാനം വർധനവ് ഉണ്ടായി. നാലാം സ്ഥാനത്തുള്ള ലണ്ടനിൽ അതിസമ്പന്നരില്‍ ഒമ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ഷാർജയുമാണ് ഈ വർഷം ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ താമസമുറപ്പിച്ച നഗരങ്ങളെന്ന് ന്യൂ വേൾഡ് വെൽത്ത് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. അതിവേഗം വളരുന്ന കോടീശ്വര ജനസംഖ്യയുള്ള നഗരങ്ങളിൽ അബുദാബിയും ദുബായും ഉൾപ്പെടുന്നു. കുറഞ്ഞ നികുതി വ്യവസ്ഥയും പുതിയ താമസ സ്കീമുകളുമാണ് അതിസമ്പന്നരെ യുഎഇയിലേയ്ക്ക് ആകർഷിക്കുന്നത്. കൂടാതെ സമ്പന്നരായ റഷ്യക്കാരുടെ യുഎഇയിലേയ്ക്കുള്ള കുടിയേറ്റവും മറ്റൊരു കാരണമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: top ten cities with mil­lion­aires are in US
You may also like this video

Exit mobile version