Site iconSite icon Janayugom Online

മാങ്കൂട്ടത്തില്‍ വിഷയം: കോണ്‍ഗ്രസില്‍ നേതാക്കള്‍ പലതട്ടില്‍; നിലപാട് കുടുപ്പിച്ച് കെ മുരളീധരന്‍

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അനുകൂലിച്ചും, പ്രതികൂലിച്ചും കോണ്‍ഗ്രസില്‍ നേതാക്കള്‍ രംഗത്ത്. മുന്‍ കെപിപിസി പ്രസിഡന്റ് കൂടിയായ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കുമ്പോള്‍ പ്രതിപക്ഷ നേതാവും കൂട്ടരും കടുത്ത എതിര്‍പ്പിലാണ്. ഒരു കാലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വലംകൈകളായിരുന്നു. ഷാഫി- മാങ്കൂട്ടത്തില്‍ കൂട്ടുകെട്ടുകള്‍. ഇപ്പോള്‍ രാഹിലിനെതിരെ നിലപാട് കുടുപ്പിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരനാണ് രംഗത്ത് വന്നിട്ടുള്ളത്.

സസ്‌പെന്‍ഷന്‍ നടപടിയിലുള്ള ഒരാളുടെ എന്തു നടപടിക്കും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. ഉദിച്ചുയരേണ്ട താരങ്ങളൊക്കെ ഉദിച്ചുയരും. അല്ലാത്തത് അസ്തമിക്കും. കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണ്. ഇനി അങ്ങോട്ടു കയറ്റേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറയുന്ുസസ്‌പെന്റ് ചെയ്ത ആള്‍ക്കാരെ, ആരു തന്നെയായാലും പങ്കെടുക്കരുതെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്.

ആരോപണവിധേയനെതിരെ എന്നേ പാര്‍ട്ടി നടപടിയെടുത്തതാണ് . എന്നേ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു. സസ്‌പെന്‍ഷന്‍ ഏതാണ്ട് പുറത്താക്കലിന് തുല്യമാണ്. ഇനി അത് എന്നും പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ പാര്‍ട്ടിയിലുള്ള എംഎല്‍എമാരെല്ലാം പൊതുരംഗത്ത് സജീവമായിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയ ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടെങ്കില്‍ അതു കണ്ടുപിടിക്കേണ്ട ചുമതല പൊലീസിനാണെന്നും പറയുന്നു

Exit mobile version