Site iconSite icon Janayugom Online

തോഷാഖാന അഴിമതിക്കേസ്; പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും 17 വർഷം തടവുശിക്ഷ

തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും 17 വർഷം തടവുശിക്ഷ വിധിച്ച് അഴിമതി വിരുദ്ധ കോടതി. 2021ൽ സൗദി അറേബ്യൻ സർക്കാരിൽനിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ കൈകാര്യം ചെയ്തതിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. 

റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അദിയാലയിൽ വച്ചാണ് പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ത് വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്‌ഷൻ 409 (വിശ്വാസവഞ്ചന) പ്രകാരം 10 വർഷത്തെ കഠിനതടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷത്തെ തടവുമാണ് ഇരുവർക്കും വിധിച്ചത്. ഇരുവരും 16.4 ദശലക്ഷം പാക്കിസ്ഥാൻ രൂപ വീതം പിഴയും അടക്കണം.

Exit mobile version