Site iconSite icon Janayugom Online

ജില്ലയുടെ മൊത്തം വായ്പാ വിതരണം 1022 കോടി വർധിച്ചു

ജില്ലയുടെ മൊത്തം വായ്പ വിതരണം 1022 കോടി വർധിച്ച് 32,783 കോടിയിൽ എത്തി. നിക്ഷേപം 994 കോടിയുടെ വർധനവുമായി 55,537 കോടിയിലും എത്തിയിട്ടുണ്ട്. വായ്പ നിക്ഷേപ അനുപാതം 87.12 ശതമാനമായതായി ജില്ലാതല ബാങ്കിംഗ് അവലോക സമിതി യോഗം വിലയിരുത്തി. കോഴിക്കോട് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ തല ബാങ്കിംഗ് സമിതിയുടെ 2024–25 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിന്റെ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സബ് കലക്ടർ ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു. കനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. രശ്മിആർ ത്രിപാഠി, ജില്ലാ ലീഡ് ബാങ്ക് ഡിവിഷണൽ മാനേജർ ജ്യോതിസ് എസ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ രഞ്ജിത് ഇകെ, നബാർഡ് ഡിഡിഎം രാകേഷ് വി തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version