പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്. പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. പശു നാടിന്റെ അമ്മയാണെന്നും ഭാഗ്യദേവതയാണെന്നും പറഞ്ഞ മന്ത്രി, പ്രണയദിനം പശു ആലിംഗന ദിനമായി പ്രഖ്യാപിച്ച കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനെ അഭിനന്ദിച്ചു.
കഴിഞ്ഞദിവസമാണ് പ്രണയ ദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാനുള്ള ദിവസമായി ആചരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെയാണ് മന്ത്രി ധരംപാല്‍ സിങ്ങും വിചിത്ര ഉത്തരവുമായി രംഗത്തെത്തിയത്. നേരത്തെയും ധരംപാല്‍ സിങ് ഇത്തരത്തില്‍ വിചിത്ര വാദങ്ങള്‍ നടത്തിയിട്ടുണ്ട്. ചാണകത്തില്‍ ലക്ഷ്മീദേവി വസിക്കുന്നുവെന്ന് അവകാശപ്പെട്ട മന്ത്രി വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗോമൂത്രം അത്യുത്തമമാണെന്നും ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഗോമൂത്രം തളിക്കുന്നതോടെ വാസ്തുപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ എല്ലാ വിഘ്‌നങ്ങളും മാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.
English Summary: Touching cow maintains BP, keeps diseases away’: UP Minister
You may also like this video