ആന്ധ്രാപ്രദേശില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നുപുലര്‍ച്ചെ തിമ്മരാജുപള്ളയ്ക്ക് സമീപമാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.
ഹൈദരാബാദില്‍ നിന്നും പ്രകാശം ജില്ലയിലെ ചിരാലയിലേക്കു പോകുകയായിരുന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. തീപടരുന്നത് കണ്ടയുടൻ ഡ്രൈവർ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയത് വലിയ അപകടം ഒഴിവായി. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
english summary; Tourist bus catches fire in Andhra Pradesh; No crowds
you may also like this video;