സംസ്ഥാനത്തെ എല്ലാ ടൂറിസ്‌റ്റ് ബസുകളും മൂന്നുദിവസത്തിനകം പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി.ബസുടമകൾ സഹകരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്‌കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ടൂറിസ്റ്റ് ബസ് ഫെഡറേഷൻ, കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എന്നിവർ കക്ഷി ചേർന്നു. നിറംമാറ്റാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം കോടതി തള്ളി.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനം ഉപയോഗിച്ചതിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മുളന്തുരുത്തി വെട്ടിക്കൽ സ്‌കൂൾ അധികൃതർക്ക് വീഴ്‌ചയുണ്ടായി. ഡ്രൈവർ ക്യാബിനിലടക്കം നിയമവിരുദ്ധ ശബ്‌ദ വെളിച്ച സംവിധാനങ്ങളുണ്ടായെന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കോടതിവിലയിരുത്തി.
English summary:
Tourist buses to be checked within 3 days, contempt action if non-cooperative: HC
you may also like this video: